Dec
30കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ വിജ്ഞാനവ്യാപന സംരംഭകത്വ വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള 'ഒപ്പം’ ഉപജീവനപദ്ധതിയിലുൾപ്പെടുത്തി ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുമായി ചേർന്ന് നടത്തിയ, ദ്വിദിന അവധിക്കാല ക്യാമ്പ്, "ഒഞ്ചായ് മാറാം" സമാപിച്ചു.
സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ, വിക്കി മീഡിയൻസ് ഓഫ് കേരള, കീടെയ് മക്കോടെ ഫൗണ്ടേഷൻ, മൂവിങ്ങ് സ്കൂൾ വയനാട് എന്നിവരുടെ സഹകരണത്തിലാണ് ക്യാമ്പ് നടത്തിയത്.
ഡിസംബർ 30, 31 തിയ്യതികളിൽ നടന്ന ക്യാമ്പിൽ, നാടക വർക്ക്ഷോപ്പ്, പണിയ ഭാഷയുമായി ബന്ധപ്പെട്ട വിക്കിമീഡിയ വർക്ക്ഷോപ്പ്, കരിയർ ഗൈഡൻസ്, സൗഹൃദ ഫുട്ബോൾ മത്സരം, ലാബ് സന്ദർശനം, പക്ഷിനിരീക്ഷണം എന്നിങ്ങനെ നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
സമാപന സമ്മേളനത്തിൽ കേരളാ വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വിജ്ഞാനവ്യാപന സംരംഭകത്വ വിഭാഗം ഡയറക്ടർ ഡോ: ടി.എസ് രാജീവ് അധ്യക്ഷനായിരുന്നു. വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് രാജൻ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിജേഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഡോ വിദ്യ പി., മനോജ് കരിങ്ങാമഠത്തിൽ,അതുൽ ആർ. ടി., ടീച്ച് ഫോർ നേച്ചർ ഫെലോ സുശ്രുതൻ, എൻ. എസ്. എസ് വളൻ്റിയർ സെക്രട്ടറി
ആൻജലോ എന്നിവർ പുതുവത്സര ആശംസകൾ അർപ്പിച്ചു. അസോസിയേറ്റ് ഡയറക്ടർ ഓഫ് എൻ്റർപ്രണർഷിപ്പ് , ഡോ. അജിത് കെ. എസ്. സ്വാഗതം ആശംസിച്ചു. ജിപ്സ ജഗദീഷ് ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെമ്പട്ടി ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.